Friday 5 April 2013

കാലം കാത്തു വെച്ച സൗന്ദര്യം

കാലം കാത്തു വെച്ച സൗന്ദര്യം




മാധവിക്കുട്ടി ജീവിച്ചിരുന്നത് നമ്മളൊക്കെ ജീവിക്കുന്ന ഈ ലോകത്തല്ലന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
ഈ വിശാലമായ ലോകത്ത്
മറ്റൊരു ഒരേതൂവല്‍ പക്ഷിയേ കൂടി കണ്ടെത്താനാവാത്തജീവിതം
അവരുടെ കഥകളും സംഭാഷണങ്ങളുമെല്ലാം ധ്വനിപ്പിക്കുന്നതതുതന്നെ
'പ്രണയം, സ്നേഹം !'
മാധവിക്കുട്ടിയുടെ വാക്കുകളില്‍ മുഴുവനും
നിറഞ്ഞുനിന്ന വികാരം അതായിരുന്നല്ലോ ।
ഒരു ടി വി അഭിമുഖത്തില്‍
പ്രണയത്തേപ്പറ്റിയും സ്നേഹത്തേപ്പറ്റിയും പറയുന്നതിനിടക്ക് അവര്‍ പറഞ്ഞു"പ്രണയമാണു മനുഷ്യമനസ്സിന്റെഉള്ളു മുഴുവന്‍
ഇപ്പോള്‍ വൃദ്ധയായ എന്റെ അമ്മയേ നോക്കൂ
അവര്‍ അസുഖം ബാധിച്ച് ബോധമില്ലാതെ കിടക്കുകയാണു
ആ കിടപ്പിലും എന്തെല്ലാം പ്രണയസ്വപ്നങ്ങളായിരിക്കും കാണുക?
ആരേയൊക്കെയായിരിക്കും അവര്‍ സ്വപ്നത്തില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്?"
അതുകേട്ടപ്പോള്‍
ചിരിക്കണോ, കരയണോ, അതോ മനസ്സുകൊണ്ട് അഭിനന്ദിക്കണോ
എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി
അവര്‍ പ്രണയത്തേപ്പറ്റിപറയുന്നതും ചിന്തിക്കുന്നതുമെല്ലാം
100% ആത്മാര്‍ത്ഥതയോടെയാണെന്നും
പ്രണയത്തിന്റെ അംബാസിഡറാണെന്നു വെറുതേ മേനിനടിക്കുന്നതല്ലന്നും
എനിക്ക് തോന്നി
മാധവിക്കുട്ടിയേപ്പോലെയുള്ള ഒരു വിശ്വസാഹിത്യകാരിയുടെ
കഥകളേപ്പറ്റി ഒരു കുറിപ്പെഴുതുവാനോഅവരെ വിലയിരുത്തുവാനോ
ഉള്ള അര്‍ഹത എന്നേപ്പോലെയുള്ള ഒരുസാധാരണക്കാരനില്ല എന്നെനിക്കറിയാം
വിശ്വസാഹിത്യമെന്ന് സഹൃദയ ലോകം പാടിപ്പുകഴ്ത്തുന്ന പല ഗ്രന്ഥങ്ങളിലും അവയേ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍ തിരിച്ചറിയാനാവാതെ
ഞാന്‍ കുഴങ്ങിയിട്ടുണ്ട്।

0 comments:

Post a Comment