Thursday 4 April 2013

നീര്‍മാതളം കൊഴിയുമ്പോള്‍

മരണം സത്യമാണ്... മാധവികുട്ടിയും ആ സത്യത്തിലേക്ക്... വേണ്ട...
ചില മരണങ്ങള്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ നഷ്ടങ്ങള്‍ ആയിരിക്കും...
സാഹിത്യ ലോകത്തിലെ സുന്ദരിയും ശക്തയുമായ 'പെണ്‍കുട്ടി'...
കമലാദാസും, കമലാസുരയ്യയും, മാധവികുട്ടിയും... നമ്മുടെ ആമി... ഞാന്‍ ഇവരുടെ വളരെ കുറച്ചു വരികളെ വായിച്ചിട്ടുള്ളൂ.... അതും ചെറുപ്പത്തില്‍... ചെറുപ്പത്തിലേ ഞാന്‍ വായിചിട്ടുമുളൂ...
'എന്നെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത്' ചിലപ്പോള്‍ മാധവികുട്ടി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... പലര്‍ക്കും അങ്ങനെ തോന്നിയെങ്കില്‍ അതൊരു സത്യമായിരിക്കും..
എനിക്ക് ഓര്‍മ്മയുണ്ട്... ഞാന്‍ വായിച്ച മാധവികുട്ടിയോടു എനിക്ക് പ്രണയമായിരുന്നു...
കവിത്വത്തെക്കാളും, കഥാകാരിയുടെ ഭാവനെയെക്കാളും ഞാന്‍ ഇഷ്ടപ്പെട്ടത് സത്യമെന്ന 'പ്രശ്നത്തിനോട്' അവര്‍ പുലര്‍ത്തിയ നീതി ആണ്... പലരും വേണ്ട എന്ന് വെക്കുകയും, ധൈരപ്പെടാതിരിക്കുകയും, ഒളിച്ചോടാന്‍ ശ്രമിക്കുന്നതും, പറയാന്‍ മടിക്കുന്നതുമായ സകല സത്യങ്ങളെയും അവര്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചു... അത് മാത്രം മതി അവരെ എന്നും ഓര്‍മിക്കാന്‍... പിന്‍ഗാമികള്‍ ആര്‍ക്കും ഇല്ല.. മാധവിക്കുട്ടിക്കും...
വൈകി ഉണര്‍ന്ന എന്നോട് ഒരു ഞായറാഴ്ച പറഞ്ഞത് ഒരു അസത്യമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കട്ടെ... അതുകൊണ്ട് ഞാന്‍ ആദരാഞ്ജലികള്‍ പറയുന്നുമില്ല....

0 comments:

Post a Comment