Thursday 4 April 2013

1934 മാര്ച്ച്‌ 31 .
നാലപ്പാട്ട് തറവാട്ടില് മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകളായി ജനിച്ചു...

മഹത്തായ പൈതൃകം......

മാധവിക്കുട്ടി എന്ന അമ്മമ്മയുടെ കൊച്ചു കമലായി , നാലുകെട്ടിന്റെ ഇരുള് വീണ അകത്തളങ്ങളില്‍ അന്ധവിശ്വാസങ്ങളുറങ്ങുന്ന സർപ്പക്കാവില്‍ പൂക്കളോടും പൂമ്പാറ്റകളോടും കളിച്ചു വളര്ന്ന ബാല്യം ...

പിന്നെ.കല്ക്കത്തയിലെ രാജവീഥി -
കളിൽ മഴവില്ലിന്റെ സപ്തവർണ്ണങ്ങളിലിഞ്ഞ ആമിയുടെ കൗമാരം . ..

തീക്ഷ്ണമായ പ്രണയ ഭാവങ്ങള് അഗ്നി സ്ഫുലിംഗങ്ങളായി .....
അവളുടെ മിഴികളില് .....ഭാവങ്ങളില് .....ഗൃഹാതുരത്വം നൊമ്പരം ചാലിച്ച കവിതകളില്..... ഒടുവില്
വാർദ്ധക്യത്തിന്റെ നിഴല് വീണ സായന്തനങ്ങളില് ഒരഗ്നി ശലഭമായി ...

പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി
സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?

ജീവനിലുടനീളം തേടിനടന്ന തീക്ഷ്ണമായ പ്രണയം, തികച്ചും ആകസ്മികമായി കാല്പാദങ്ങളില് സ്പർശിച്ചപ്പോള് ........

ഒരു നിമിഷം .....നദി വഴിമാറി ഒഴുകുകയായിരുന്നു ..... ഇളം തെന്നല് ഹിമവാതമമായി മാറുകയായിരുന്നു ...അതെ, ഇപ്പോള് തിരിച്ചറിയുന്നു .... ഒരഗ്നി ശലഭമായി ...പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?

0 comments:

Post a Comment