Friday 5 April 2013

പ്രിയപ്പെട്ട ആമിക്ക്


 പ്രിയപ്പെട്ട ആമിക്ക്



കല്ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്കുളം സന്ദര്ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന് എങ്ങനെ കഴിയും?
ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില് മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്ച്ചകളോടെ കമലാ സുരയ്യയും.
ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന് ആവില്ല, നമ്മുടെ മനസ്സുകളില് നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

0 comments:

Post a Comment