എന്തുകൊണ്ടാണ് ആണിനും പെണ്ണിനും സൗഹ്യദം സാദ്ധ്യമാകാത്തത് ??
ജയിലര്‍ക്കും തടവുപുള്ളിക്കുമിടയില്‍ സൗഹ്യദം സാദ്ധ്യമല്ല.
തുല്യതയുള്ളവര്‍ തമ്മിലേ സൗഹ്യദം സാദ്ധ്യമാകൂ.സമൂഹത്തിന്‍റെയും
സംസ്കാരത്തിന്‍റയും,നാഗരികതയുടെയുമായ എല്ലാ വിലക്കുകളില്‍ നിന്നും
മോചിതരായ, തങ്ങളുടെ യഥാര്‍ത്ഥ പ്രക്യതത്തോട് സത്യസന്ധരായ, തുല്യരായ
മനുഷ്യര്‍ തമ്മില്‍ സൗഹ്യദം സാദ്ധ്യമാണ്.
അപ്പോള്‍" പ്രിയതേ, മധുവിധു അവസാനിച്ചിരിച്ചിരിയ്ക്കുന്നു " എന്ന് സ്ത്രീയൊട് പറയുന്നത് അവളെ അപമാനിക്കലാവുകയില്ല .
"ഇനി മുതല്‍ കാര്യങ്ങള്‍ സുന്ദരമായിരിക്കില്ല. നമുക്കിടയില്‍ വീശിയിരുന്ന ആ
ഇളം കാറ്റ് ഇപ്പോഴില്ല. ഋതുക്കള്‍ മാറിയിരിക്കുന്നു.നമുക്കിടയിലെ വസന്തം
അവസാനിച്ചിരിക്കുന്നു. പൂക്കളൊന്നും വിരിയുന്നില്ല. പരിമളംതെല്ലും
പരക്കുന്നില്ല. പിരിയാന്‍ കാലമായിരിക്കുന്നു "
എന്ന് സ്ത്രീ പുരുഷനോട്
പറയുമ്പോള്‍ അത് പുരുഷനെ അപമാനിക്കലാകുന്നില്ല .
വിവാഹമെന്ന നിയമപരമായ
ബന്ധനം ഇല്ലാത്തതിനാല്‍ വിവാഹമോചനം ആവശ്യമില്ല. നിയമവും ഭരണകൂടവും എത്ര
മ്ലേച്ഛമായാണ്, നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്നത്.?
ആദ്യം
അവരുടെ അനുവാദം വാങ്ങിക്കണം.! ആരാണവര്‍?
ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള
കാര്യമാണ്. അവരുടെ സ്വകാര്യകാര്യം.
(ഓഷോ വചനം)











0 comments:
Post a Comment